FLASH NEWS

കുസാറ്റ് അപകടം : ഓഡിറ്റോറിയം താക്കോൽ കൈയിൽ വയ്ക്കുന്നത് വിദ്യാർത്ഥി നേതാവ്

WEB TEAM
December 01,2023 10:36 AM IST

കൊച്ചി : കളമശ്ശേരി കുസാറ്റിൽ  4 പേരുടെ മരണത്തിനിടയാക്കിയ അപ്രതീക്ഷിത ദുരന്തം നടന്ന  ഓപ്പൺ എയർഓഡിറ്റോറിയത്തിന്റെ പ്രധാന കവാടത്തിന്റെ താക്കോൽ 2 മാസമായി ക്യാംപസിലെ വിദ്യാർഥിസംഘടനാ നേതാവിന്റെ കൈവശമെന്ന് റിപ്പോർട്ട്.2 മാസം മുൻപ് വിദ്യാർഥി യൂണിയന്റെ പരിപാടിക്കെന്ന പേരിൽ വിദ്യാർഥി നേതാവ് വാങ്ങിയ താക്കോൽ പിന്നീട്  തിരികെ നൽകിയില്ല.ധിഷ്ണ ടെക്ഫെസ്റ്റിനായി 2 ദിവസത്തേയ്ക്കു സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികൾ ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നുവെങ്കിലും ഇവർക്ക് താക്കോൽ നൽകിയിരുന്നില്ല.എന്നാൽ വിദ്യാർഥികൾ എത്തുമ്പോൾ ഓഡിറ്റോറിയത്തിന്റെ പ്രധാന കവാടം തുറന്നിടുകയും മറ്റു 4 ഗേയ്റ്റുകൾ അടച്ചുപൂട്ടിയ നിലയിലുമായിരുന്നു. ഇതു പക്ഷേ ആരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

 

എന്നാൽ ദുരന്തം നടന്നതിനു ശേഷം  അന്വേഷണം നടത്തിയപ്പോഴാണ് താക്കോൽ റജിസ്ട്രാർ ഓഫിസിലോ ടെക്ഫെസ്റ്റ് നടത്തിയവരുടെ പക്കലോ ഇല്ലെന്ന് വ്യക്തമായത്.

അപ്പോൾ പിന്നെ താക്കോൽ എവിടെ എന്ന അന്വേഷണത്തിലാണ്, 2 മാസമായി വിദ്യാർഥി നേതാവിന്റെ കയ്യിൽ തന്നെയെന്ന് വ്യക്തമായത്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.